മാനന്തവാടി: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി മാംസം വില്‍ക്കുന്ന നാലംഗസംഘം മലമാനിന്റെ ഇറച്ചിയുമായി പിടിയിലായി.
പ്രതികളില്‍ നിന്ന് 30 കിലോഗ്രാം മലമാനിന്റെ ഇറച്ചി,ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക്,മാരുതി കാര്‍ എന്നിവ പിടിച്ചെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് വേട്ടസംഘത്തിലെ എടമന മേച്ചേരി സുരേഷ്(42),എടമന ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ്(29),എടമന കൈതക്കാട്ടില്‍ മനു(21),വാഴപ്പറമ്പില്‍ റിന്റോ (32)എന്നിവര്‍ പിടിയിലായത്.കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്ന് പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി സജീവ് പറഞ്ഞു.വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.വി ആനന്ദന്‍ നയിച്ച സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.അനീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായഅരുണ്‍ ശരത് ചന്ദ്രന്‍,ആര്‍.എഫ് വാച്ചര്‍ സുനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.



