കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി വിജയഭേരി പദ്ധതി തുടങ്ങി. കോഴിക്കോട് ഡപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉപഹാര സമര്‍പ്പണം നടത്തി.
പി.ടി.എ പ്രസിഡണ്ട് അബൂബക്കര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. കേരള മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് കോഴിക്കോട് ഡിഎല്‍ഇടി സീനിയര്‍ ലക്ച്ചറര്‍ യു.കെ അബ്ദുല്‍ നാസര്‍ ക്ലാസെടുത്തു, പ്രിന്‍സിപ്പാള്‍ എ. റഷീദ്, പ്രധാനാധ്യാപിക എ. ആയിഷാബി, എ.കെ മുഹമ്മദ് അഷ്റഫ്, ഡോ അബൂബക്കര്‍ നിസാമി,പി.പി ശിഹാബുദ്ധീന്‍ , സി. മുഹമ്മദ് ഷാജി, പി. ആയിശാബി , കെ റബീബ, ടി ശമീറ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വെച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയിച്ചവരെയും കഴിഞ്ഞ വര്‍ഷം സ്‌കൂളിന് നൂറു ശതമാനം വിജയം നേടാന്‍ പരിശ്രമിച്ച മാനേജര്‍ , അധ്യാപകര്‍ പിടിഎ ഭാരവാഹികള്‍ എന്നിവരെയും ഉപഹാരം നല്‍കി ആദരിച്ചു.



