കോഴിക്കോട്: മാവൂര്‍റോഡ് മര്‍ക്കസ് കോംപ്ലക്സിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തരയോടെയാണ് കോംപ്ലക്സിലെ പടിഞ്ഞാറുവശത്തുള്ള മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ ഓഫീസില്‍ തീപിടിത്തമുണ്ടായത്. 10.40 ന് പുക ഉയരുന്നത് കണ്ടെങ്കിലും ചണ്ടിക്ക് തീയിട്ടതാണെന്നാണ് കരുതിയത്. പിന്നീട് തീനാളങ്ങള്‍ ഉയരുന്നത് കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ സമീപത്തുള്ള പള്ളിയില്‍ വിവരം അറിയിക്കുകയായിരുന്നു.

ബീച്ചില്‍ നിന്ന് രണ്ട് യൂണിറ്റും മീഞ്ചന്തയില്‍ നിന്ന് ഒരു യൂണിറ്റും അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. പന്ത്രണ്ട് മണിയോടെ തീ പൂര്‍ണമായും അണച്ചു. മൂന്നാംനിലയിലെ ഷീറ്റിട്ട മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് ഫയര്‍ഫോഴ്സും പൊലീസും അറിയിച്ചു. ഫര്‍ണിച്ചറുകളും പുസ്തകങ്ങളും അഗ്‌നിക്കിരയായി.
വൈദ്യുതിലൈനുകളും ടെലിഫോണ്‍ ലൈനുകളും ഇടകലര്‍ന്ന് കിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പ്രയാസം നേരിട്ടു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തീയണക്കാന്‍ സേനാംഗങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയത്. ലീഡിങ് ഫയര്‍മാന്‍ എം. പൗലോസിന്റെ നേതൃത്വത്തിലുള്ള 16 അംഗ സേനയാണ് തീയണച്ചത്. ട്രാഫിക് പൊലീസും കസബ, ടൗണ്‍ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാരും സ്ഥലത്തെത്തിയിരുന്നു.



