കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നു അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പൊട്ടാഫോ ഹെല്‍ത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചു. മരുന്നുകളും മറ്റും വാങ്ങിക്കുവാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്കും, ലബോറട്ടറി പരിശോധനകള്‍ ആശുപത്രിയിലെത്തി നിര്‍വ്വഹിക്കാന്‍ സാധിക്കാത്തവര്‍ക്കും പൊട്ടാഫോ ഹെല്‍ത്ത് വലിയ ആശ്വാസമാകും.
കോഴിക്കോട് കോര്‍പ്പറേന്‍ പരിധിയിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്‌റ് ആന്റ് കോഓര്‍ഡിനേറ്റര്‍ ആസ്റ്റര്‍ അറ്റ് ഹോം ഡോ ജഷീറ മുഹമ്മദ്കുട്ടി, ഫാര്‍മസി മാനേജര്‍ ആന്റ് ഹെഡ് ക്ലിനിക്കല്‍ ഫാര്‍മസി ഡോ അനിത ജോസഫ്, പൊട്ടാഫോെ്രെപവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ മാഗ്ഡി അഷ്‌റഫ്, റഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു



