കോഴിക്കോട്: എം.ഡി.എം.എയും കഞ്ചാവും അടക്കമുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍. പയ്യോളി അയനിക്കാട് മുഹമ്മദ് ഫാസില്‍(26) ആണ് പിടിയിലായത്.92 ഗ്രാം കഞ്ചാവും 720 എം.ഡി.എം.എയും കണ്ടെടുത്തു. അയനിക്കാട് ബിസ്മി നഗറില്‍ നിന്ന് എസ്.ഐമാരായ എസ്.എസ് ശ്രീജേഷ്, വി.പി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



