Tuesday, January 20, 2026

മന്ത്രി ദേവര്‍കോവിലിനെ വളയുമെന്ന് പൊലീസ് റിപ്പോര്‍ട്ട്; നാട്ടുകാര്‍ വളഞ്ഞത് സെല്‍ഫിയെടുക്കാന്‍

Must Read

സൂപ്പി വാണിമേല്‍

കാസര്‍കോട്: പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച തെറ്റായ വിവരങ്ങളെത്തുടര്‍ന്ന് മലയോരത്ത് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സന്ദര്‍ശനം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പ്രകൃതിദുരന്ത മേഖലകളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ വളയും എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.എന്നാല്‍ ദുരന്ത ഭൂമിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയ മന്ത്രിയോടൊപ്പം കുട്ടികളും മുതിര്‍ന്നവരും സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് സുരക്ഷക്ക് വിന്യസിച്ച പൊലീസ് സേനയുള്‍പ്പെടെ സാക്ഷിയായത്.

ബളാല്‍ പഞ്ചായത്തിലെ ചുള്ളി ഗവ. എല്‍. പി. സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ 50 പേരാണ് കഴിയുന്നത്.എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ മന്ത്രി സന്ദര്‍ശനത്തിന് എത്തുമ്പോഴേക്കും നൂറോളം പൊലീസുകാര്‍ സര്‍വ്വ സജ്ജമായി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
കാഞ്ഞങ്ങാട് ഡിവൈ. എസ്. പി. പി. ബാലകൃഷ്ണന്‍ നായര്‍,ചിറ്റാരിക്കാല്‍ സി. ഐ. രഞ്ജിത്ത് രവീന്ദ്രന്‍. രാജപുരം സി. ഐ. വി. ഉണ്ണികൃഷ്ണന്‍. നീലേശ്വരം സി. ഐ. ശ്രീഹരി, അഞ്ച് എസ്. ഐ. മാര്‍,എ. എസ്. ഐ.മാര്‍,വനിതാ പോലീസു കാര്‍,കൂടാതെ മന്ത്രിയുടെ സെക്യൂരിറ്റി ഓഫീസര്‍മാര്‍, പോലീസ് വാന്‍ എന്നിവ അണിനിരന്നു.മന്ത്രി കടന്നു വന്ന വഴിയിലും കവലകളിലും പോലീസ് പിക്കറ്റും ഏര്‍പ്പെടുത്തിയിരുന്നു.
കനത്ത സുരക്ഷയുടെ സാഹചര്യം മന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

പരാതികളും പൂച്ചെണ്ടുകളുമായാണ് നാട്ടുകാര്‍ മന്ത്രിയെ എതിരേറ്റത്.
ക്യാമ്പിലെത്തിയ മന്ത്രി അന്തേവാസികളെ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. മലയിടിച്ചിലില്‍ മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ക്യാമ്പിലെ കുട്ടികള്‍ മന്ത്രിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കാട്ടി. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മാലോത്തെ പി എം ഡെക്കറേഷന്‍ എന്ന സ്ഥാപനവും മന്ത്രി സന്ദര്‍ശിച്ചു.

വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ബളാല്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സിമിതി അധ്യക്ഷന്‍ അലക്‌സ് നെടിയകാലാ, മെമ്പര്‍മാരായ ശ്രീജ രാമചന്ദ്രന്‍ , ദേവസ്യ തറപ്പേല്‍ , ഐ. എന്‍
എല്‍. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്,ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം.മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു..ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുമായി ആലോചിച്ചശേഷം അറിയിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img