കോഴിക്കോട് : കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും ക്രൂരമായി പീഡിപ്പിച്ചുവെന്ന വിവാദം നിലനില്‍ക്കേ പോലീസുകാരെനെ മദ്യപസംഘം മര്‍ദിച്ചതായി കേസ്. ഫറോക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനൂപിനെയാണ് ഇന്നലെ വൈകുന്നേരം ഒരു സംഘം മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അപായപെടുത്താന്‍ ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി ബേപ്പൂര്‍ സ്വദേശിക്കെതിരെ ഫറോക് പോലീസ്കേസ് എടുത്തു.
ഇന്നലെ വൈകുന്നേരം സ്റ്റേഷന് സമീപത്താണ് സംഭവം. മദ്യപിച്ചു വാഹനമോടിക്കുന്നതിനിടെ ഒരാള്‍ റോഡില്‍ വീഴുന്നത് അനൂപിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പിന്നീട്മ ദ്യപിച്ചയാള്‍ ബൈക്ക് എടുത്തു പോകാനൊരുങ്ങിയപ്പോള്‍ അനൂപ് തടഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ അനൂപിനെ മര്‍ദിച്ചത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു കേസ് എടുക്കുകയായിരുന്നു.
അതേസമയം ശാരീരികാസ്വാസ്ഥതയെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



