കോഴിക്കോട്: യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി ടി ഭട്ടതിരിപ്പാട് നാൽപ്പതാം ചരമ വാർഷിക ദിനം അന്ധവിശ്വാസ അനാചാര വിരുദ്ധദിനമായി ആചരിച്ചു. കോഴിക്കോട് വെച്ച് നടന്ന പരിപാടി കവിയും നാടകപ്രവർത്തകനുമായ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മതവും വിശ്വാസങ്ങളും രാഷ്ട്രീയലാഭത്തിനുള്ള ആയുധമാക്കി മാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാട്ടിൽ വലിയ വിപത്തായി വളർന്നുവരുന്ന ഒരു കാലം കൂടിയാണിത്’. നവോത്ഥാനകാലത്തെ മൂല്യങ്ങൾ ചോർന്നുപോകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടയും ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഡോ. ശരത്ത് മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, ജില്ലാ വൈസ് പ്രസിഡന്റ് ടി എം സജീന്ദ്രൻ, കേരളയുക്തിവാദിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് എലിസബത്ത്, സി സദാനന്ദൻ എന്നിവർ സംസാരിച്ചു.



