മംഗളൂരു: തിങ്കളാഴ്ച കനത്ത മഴയില്‍ കുന്നിടിഞ്ഞ് മണ്ണിനടിയില്‍ പെട്ട് മരിച്ച സുള്ള്യ കഡബയിലെ കുട്ടികളുടെ വീട് മണ്ഡലം എംഎല്‍എ കൂടിയായ ഫിഷറീസ് മന്ത്രി എസ്.അങ്കാറ ബുധനാഴ്ച സന്ദര്‍ശിച്ച് ചെക്കുകള്‍ കൈമാറി.കുസുമാധര-രൂപശ്രീ ദമ്പതികളുടെ മക്കളായ ശ്രുതി (11),ഗാനശ്രീ(ആറ്) എന്നിവരാണ് മരിച്ചത്.ശ്രുതി സുബ്രഹ്‌മണ്യ കുമാരസ്വാമി സ്‌കൂളില്‍ ആറാം ക്ലാസ്സ്,ഗാനശ്രീ സുബ്രഹ്‌മണ്യ ഗവ.ഹയര്‍ പ്രൈമറി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായിരുന്നു.
തിങ്കളാഴ്ച ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ.വി.രാജേന്ദ്ര സംഭവസ്ഥലം സന്ദര്‍ശിച്ച് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.11.50 ലക്ഷം രൂപ മൊത്തം മൂല്ല്യമുള്ള മൂന്ന് ചെക്കുകളാണ് മന്ത്രി കൈമാറിയത്.കഡബ തഹസില്‍ദാര്‍ അനന്തശങ്കര്‍ ഒപ്പമുണ്ടായിരുന്നു.



