Monday, December 15, 2025

മണിച്ചന്റെ മോചനം: സര്‍ക്കാര്‍ ഇഫയല്‍ ഹാജരാക്കി, ഒര്‍ജിനല്‍ എവിടെയെന്ന് സുപ്രീം കോടതി

Must Read

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട ജയില്‍ ഉപദേശക സമിതിയുടെ ഫയല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. ഇ ഫയലാണ് സര്‍ക്കാര്‍ കോടതിക്ക് കൈമാറിയത്. എന്നാല്‍ ഒര്‍ജിനല്‍ ഫയല്‍ എവിടെയെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഫയല്‍ മുദ്ര വച്ച കവറില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് കോടതിക്ക് കൈമാറിയത്. എന്നാല്‍ കൈമാറിയ ഫയല്‍ ഫോട്ടോ കോപ്പി പോലെയിരിക്കുന്നുവെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫയല്‍ ഒര്‍ജിനലാണെന്ന് സാക്ഷ്യപെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നല്‍കിയ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മധ്യവേനല്‍ അവധിക്ക് അടയ്ക്കുന്നതിന് മുമ്പുള്ള സുപ്രീം കോടതിയുടെ അവസാന പ്രവര്‍ത്തി ദിനമാണ് നാളത്തേത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img