ലോകത്തെമ്പാടും രണ്ട് മണിക്കൂറിലേറെ നിശ്ചലമായ വാട്‌സാപ്പ് തിരികെയെത്തി.ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ് ഫോം ആയ വാട്‌സാപ്പ് പണിമുടക്കിയത് വാട്‌സാപ്പ് ഉപഭോക്താക്കളെ അങ്കലാപ്പിലാക്കി.ഇന്ത്യന്‍ സമയം 12.30-ഓടെയാണ് വാട്‌സാപ്പ് നിശ്ചലമയത്.ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല.
പ്രതിമാസം 200 കോടിയോളം സജീവ ഉപഭോക്താക്കളുള്ള വാട്‌സാപ്പ് നിശ്ചലമായത് ലോകവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിച്ചുവെങ്കിലും സംഭവത്തിന്റെ കാരണം സംബന്ധിച്ച് വാട്‌സാപ്പിന്റെ അധികൃതരായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.



