Friday, January 16, 2026

മഞ്ചേശ്വരം ഉപജില്ല ശാസ്ത്രമേള പന്തല്‍ തകര്‍ന്ന് 59 പേര്‍ക്ക് പരുക്ക്

Must Read

കാസര്‍കോട്:ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ചേശ്വരം ഉപജില്ല ശാസ്ത്രമേളക്ക് ഒരുക്കിയ പന്തല്‍ വെള്ളിയാഴ്ച മൂന്ന് മണിയോടെ തകര്‍ന്നു വീണ് 59 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തലാണ് തകര്‍ന്നത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ സ്വകാര്യാസ്പപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള ആരംഭിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


പരുക്കേറ്റവരില്‍ 11 പേര്‍ മംഗഴൂറു ദേര്‍ളകട്ട കെഎസ് ഹെഗ്ഡെ ആശുപത്രിയിലും അഞ്ചു പേര്‍ മംഗളൂറു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലൂം ഏഴ് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ തേടിയ ശേഷം മടങ്ങി. ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവരെത്തി. കളക്ടര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചു.
പന്തല്‍ കരാറുകാരനേയും സഹായികളായ നാലുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരംഐ പിയാണ് കസ്റ്റഡിയിലെടുത്തത്

ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നതില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു. നിലവില്‍ മൂന്ന് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്.
കെ.എസ്. ഹെഗ്‌ഡേ ആശുപത്രിയില്‍ ഒരു വിദ്യാര്‍ഥിയും ഒരു അധ്യാപികയും നിരീക്ഷണത്തിലുണ്ട്.

ആരുടെയും ആരോഗ്യ നില ഗുരുതരമല്ല.മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ എ.കെ.എം അഷ്‌റഫ് എം.എല്‍ എ,
ജില്ലാ കളക്ടര്‍ക്ക് വേണ്ടി മഞ്ചേശ്വരം തഹസില്‍ദാര്‍ വി രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img