തിരുവനന്തപുരം :വിദേശത്തുനിന്ന് കേരളത്തിലെത്തിയ ആള്‍ക്ക് മങ്കി പോക്‌സാ ലക്ഷണങ്ങളുളളതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.യു.എ.യില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ആളുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.
പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.ഇയാളുടെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിട്ടുണ്ടെന്നും ഫലം വൈകിട്ടോടെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്കും പകരുന്ന മങ്കി പോക്‌സ് ശരീരസ്രവങ്ങളിലൂടെയാണ് പകരുക.പനി,തലവേദന,ചിക്കന്‍പോക്‌സിന് സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.വസൂരി പ്രതിരോധവാക്‌സിനാണ് മങ്കി പോകസിനും നല്‍കുന്നത്.



