മംഗളൂരു:മംഗളൂറു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മംഗളൂറു വിമാനത്താവളത്തിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കും. ലോ-ഫ്‌ളോര്‍ എസി വോള്‍വോ ബസുകളാണ് സര്‍വീസ് നടത്തുക.
മംഗ്‌ളുറു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30, 8.45, 11.10, ഉച്ച മൂന്ന്, വൈകീട്ട് 5.15, 7.30 എന്നീ സമയങ്ങളില്‍ പുറപ്പെടും.വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.40, 10, ഉച്ച 12.20, വൈകീട്ട് 4.05, 6.25 08.45 എന്നീ സമയങ്ങളില്‍ ബസ് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിക്കും. ജ്യോതി, ലാല്‍ബാഗ്, കുന്തിക്കാന, കാവൂര്‍ വഴിയാണ് ബസുകള്‍ വിമാനത്താവളത്തിലെത്തുക. ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.
മണിപ്പാലില്‍ നിന്നും വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസുണ്ടാവും. മണിപ്പാലില്‍ നിന്ന് രാവിലെ 7.15, 8.45, വൈകുന്നേരം 5.15 സമയങ്ങളില്‍ പുറപ്പെടും. രാവിലെ 10.45നും ഉച്ച12.30നും രാത്രി 9.15നും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചും സര്‍വീസ് നടത്തും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ രാവിലെ ഏഴിന് മംഗ്‌ളുറു കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ നിന്ന് മണിപ്പാലിലേക്കും ഉച്ച 1.15ന് മണിപ്പാലില്‍ നിന്ന് മംഗളൂറിലേക്കും വോള്‍വോ ബസ് സര്‍വീസ് നടത്തും. 150 രൂപയാണ് ടിക്കറ്റ് നിരക്ക്.



