Tuesday, January 20, 2026

ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍

Must Read

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കടയില്‍ കെപിസിസി, ഡിസിസി ഭാരവാഹികള്‍ ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ജാഥയെ ചാത്തന്നൂരിലേക്ക് ആനയിച്ചു. രാവിലത്തെ യാത്ര ചാത്തന്നൂരില്‍ സമാപിച്ചു. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ വൈകീട്ട് ചാത്തനൂരില്‍ ആരംഭിക്കുന്ന പദയാത്രയെ അനുഗമിക്കും. വൈകുന്നേരം നാല് മണിക്ക് ചാത്തന്നൂരില്‍ ആരംഭിക്കുന്ന യാത്ര വൈകീട്ട് പള്ളിമുക്കില്‍ സമാപിക്കും.

ഇന്നത്തെ യാത്രയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുല്‍ ശിവഗിരി മഠത്തിലെത്തിയത്. രാഹുലിനെ ഷാള്‍ അണിയിച്ചാണ് ശിവഗിരിമഠം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ 10 മിനിറ്റിലേറെ മഠത്തില്‍ ചെലവഴിച്ചു.ആദ്യമായാണ് രാഹുല്‍ ശിവഗിരി മഠം സന്ദര്‍ശിക്കുന്നത്.

ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.ക്ഷണിക്കപ്പെടാതെ വന്നു ചേര്‍ന്നതില്‍ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും അസൗകര്യം കാരണം എത്താനായില്ല. നെഹ്രു കുടുംബം മുഴുവന്‍ മഠത്തില്‍ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. മഠത്തിലെ വിവിധ കേന്ദ്രങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img