Friday, January 16, 2026

ഭാരത് ജോഡോ യാത്ര:അനധികൃത ഫ്‌ളക്‌സുകള്‍ ഭരണപരാജയമെന്ന് ഹൈക്കോടതി

Must Read

കൊച്ചി:ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി ഇത് ഭരണണപരാജയമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.’അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ പാടില്ലായിരുന്നു.എല്ലാം കോടതി തന്നെ ആണോ ചെയ്യേണ്ടത്?സര്‍ക്കാരിന് ചില ഉത്തരവാദിത്വം ഉണ്ട്.ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാന്‍ ആണ്.പാതയോരത്തു ഇത്തരം ബോര്‍ഡുകള്‍ വെക്കാന്‍ ആരാണ് അനുമതി നല്‍കിയത്?.

ഭാരത് ജോഡോ യാത്രയില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഹുങ്കെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.നിയമലംഘനം അറിഞ്ഞു കൊണ്ട് നടത്തി.റോഡില്‍ നിറയെ ഫ്ലെക്സ് ബോര്‍ഡുകളാണ്.മൂന്ന് പ്രധാന പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.ഇക്കാര്യം പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img