Monday, December 15, 2025

ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍; ഭാര്യ അറസ്റ്റില്‍

Must Read

ഹൈദരാബാദ്:ഭര്‍ത്താവുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന്, ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. ഹൈദരാബാദിനു സമീപം കൊണ്ടാപുരിലെ ശ്രീറാംനഗര്‍ കോളനിയിലാണു സംഭവം. ക്വട്ടേഷന്‍ പ്രകാരം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയ അഞ്ചംഗ ഗുണ്ടാ സംഘവും പിടിയിലായി.

മേയ് 26ാം തിയതിയാണ് സംഭവം നടന്നത്. ഗായത്രി എന്ന യുവതിയാണ് ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തത്. ഭര്‍ത്താവുമായി ഇവര്‍ക്ക് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗായത്രി ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്.
യുപിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സൗഹൃദത്തിലാകുന്നത്. ഇവര്‍ ഇടയ്ക്കിടെ ശ്രീകാന്തിനെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു.ശ്രീകാന്തും യുവതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന് ഗായത്രിക്കു സംശയമുദിച്ചതോടെ രംഗം വഷളായി. ശ്രീകാന്തും ഗായത്രിയും തമ്മില്‍ ഇതേച്ചൊല്ലി വഴക്കു പതിവായതോടെ യുവതി ഇവിടെനിന്നു താമസം മാറി.

എന്നാല്‍, ശ്രീകാന്ത് യുവതിയുമായി ബന്ധം തുടരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഗായത്രി കടുംകൈക്കു മുതിര്‍ന്നത്.
യുവതി സൈബരാബാദ് പൊലീസിനു നല്‍കിയ പരാതിപ്രകാരം മേയ് 26ന് ഗായത്രിയാണ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ യുവതിയെ അവിടെയുണ്ടായിരുന്ന അഞ്ച് ഗുണ്ടകള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ യുവതിയെ പോകാന്‍ അനുവദിച്ചത്.എന്നാല്‍, അവിടെനിന്ന് മടങ്ങിയ യുവതി നേരെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗായത്രി ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img