Tuesday, January 20, 2026

ഭരണഭാഷാവാരാഘോഷം : ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍

Must Read

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന മലയാളദിന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ജീവനക്കാര്‍ക്കായി തര്‍ജ്ജമ മത്സരം, ഭരണ ഭാഷാ ക്വിസ്, സ്‌കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസ രചന, മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്.

നവംബര്‍ 4 ന് ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാല് മണി വരെ തര്‍ജ്ജമ മത്സരം, ഭരണഭാഷാ ക്വിസ് മത്സരം, എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന മത്സരവും നടത്തും. നവംബര്‍ അഞ്ചിന് ഉച്ചക്ക് ശേഷം 3:30 ന് വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, രചന മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ നവംബര്‍ ഒന്നിന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്യും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img