കോഴിക്കോട്: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങും. 20 രൂപക്ക് ഇവിടെ ഊണ് ലഭിക്കും. എം.എല്‍.എമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 50 പേര്‍്ക്ക ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമാണ് ഓരോ ഹോട്ടലിലും ഏര്‍പ്പെടുത്തുക. കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍,ഗവ. ഇതര എന്‍.ജി.ഒകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് ഹോട്ടല്‍ നടത്തിപ്പില്‍ മുന്‍ഗണന നല്‍കും. കെട്ടിടങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി കണ്ടെത്താനാണ് ആലോചിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിക്കുന്ന വാടകക്ക് കെട്ടിടം എടുക്കാനും വ്യവസ്ഥയുണ്ട്. പാത്രങ്ങളും ഇരിപ്പിടങ്ങളും മറ്റും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. ഓരോ ഊണിനും സര്‍ക്കാര്‍ അഞ്ചുരൂപ സബ്‌സിഡി നല്‍കും. ഊണിന് പുറമെ പ്രഭാതഭക്ഷണവും ഒരുക്കും.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് രൂപം നല്‍കിയ പദ്ധതിയാണിത്. നിലവില്‍ സംസ്ഥാനത്ത് ആറ് നിയോജകമണ്ഡലങ്ങളില്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്.



