Tuesday, January 20, 2026

ബെലോറോ മാക്സ് പിക്കപ്പ്, ജീറ്റോ സി എന്‍ ജി 400 വിപണിയിലിറക്കി

Must Read

കോഴിക്കോട്: ഇന്ത്യന്‍ വാഹനവിപണിയില്‍ ഒരു നൂറ്റാണ്ടിന്റെ മഹിത പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മഹീന്ദ്ര വാഹനങ്ങളില്‍ കരുത്തിലും കാര്യക്ഷമതയിലും ശ്രേഷ്ടമായ മോഡലുകള്‍, മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ ചിലവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്ന് ഇറാം മോട്ടോര്‍സ് ചെയര്മാന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ദീക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. മഹീന്ദ്ര വാഹനങ്ങളുടെ ഉത്തര കേരളത്തിലെ ഡീലറായ ഇറാം മോട്ടോഴ്സിന്റെ കോഴിക്കോട് ഷോറൂമില്‍ മഹീന്ദ്രയുടെ വാണിജ്യ വാഹന പരമ്പരയിലെ ഏറ്റവും പുതിയ രണ്ടു വാഹനങ്ങളായ ബെലോറോ മാക്സ് പിക്കപ്പിന്റേയും ജീറ്റോ സി എന്‍ ജി വിഭാഗത്തിലെ പുതിയ മോഡലിന്റേയും അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൊലേറോ മാക്സ് വാഹനം കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് റാഫി പുത്തൂര്‍ ദേവസ്സിയും ജീറ്റോ സി എന്‍ ജി വാഹനം മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്തും അനാച്ഛാദനം ചെയ്തു.

ബൊലേറോ മാക്സിന്റെ ആദ്യ ബുക്കിംഗ് സുബൈര്‍ കൊളക്കാടനില്‍ നിന്ന് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് സ്വീകരിച്ചു.
അബീഷ്, അനീസ് എന്നിവര്‍ രണ്ടു വാഹനങ്ങളും പരിചയപ്പെടുത്തി.
ഇമ്പിച്ചമ്മദ് കോഴിക്കോട്, അനീഷ്, അഖില്‍, ജയദേവ്, രതീഷ്, നിയാസ്, രഞ്ജിത്ത്, ജീവ, അഡ്വ. ഷൈനി, കെ പി ഫൈസല്‍ സംബന്ധിച്ചു. ഷക്കീബ് കൊളക്കാടന്‍ സ്വാഗതം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img