Tuesday, January 20, 2026

ബുള്ളറ്റ് മോഷണം കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

Must Read

കോഴിക്കോട്: സിനിമാതിയേറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍ വച്ച് ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ ആണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍പോലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തില്‍ പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റ് മാസം 18-ം തിയ്യതി രാത്രി അപ്‌സര തിയേറ്ററിനു പുറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് അര്‍ദ്ധരാത്രിയോടെയാണ് പ്രതി മോഷ്ടിച്ചത്. കോഴിക്കോട് നിന്നും മോഷ്ടിച്ച ബുള്ളറ്റ് കുടില്‍തോടുള്ള രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച ബുള്ളറ്റ് രഹസ്യകേന്ദ്രത്തില്‍ നിന്നും മാറ്റുന്നതിനായി ടൗണില്‍ വന്നെങ്കിലും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ സിറ്റി ക്രൈം സ്‌ക്വാഡ് കേസ് ഏറ്റെടുത്തതറിഞ്ഞ് പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കര്‍ണ്ണാടക അതിര്‍ത്തിയില്‍ രഹസ്യമായി താമസിച്ചുവരികയായിരുന്നു. അന്വേഷണത്തിനിടെ വാവാട് താമരശ്ശേരി അടിവാരം ഭാഗങ്ങളില്‍ രാത്രിയില്‍ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്‌ക്വാഡിന് വിവരം ലഭിച്ചെങ്കിലും കോഴിക്കോട് നിന്നും റൂറല്‍ പോലീസ് ലിമിറ്റില്‍ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരിയില്‍ റിയല്‍എസ്റ്റേറ്റ് ഏജന്റുമാരായി തങ്ങിയ ക്രൈം സ്‌ക്വാഡ് പ്രതി വാവാട് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ബുള്ളറ്റ് ഒളിപ്പിച്ച രഹസ്യകേന്ദ്രം പ്രതി പോലീസിനോട് വെളിപ്പെടുത്തി. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗണ്‍ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.ബാബു, സീനിയര്‍ സി.പി.ഒ പി. സജേഷ് കുമാര്‍, സി.പി.ഓ മാരായ പി.കെ.രതീഷ്, പി.ജിതേന്ദ്രന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img