വാണിമേല്‍:റോഡുപണിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ കൊലപാതകം അക്രമഭീതി ഉയര്‍ത്തുന്നു.ബീഹാര്‍ സ്വദേശി മാലികിനെയാണ്(45) ബുധനാഴ്ച രാത്രി അതേ സംസ്ഥാനത്തെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നത്.
കല്ലാച്ചി-വളയം റോഡില്‍ ജാതിയേരിക്കടുത്ത് കുണ്ടഞ്ചാലില്‍ വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുന്നവര്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് വളയം പൊലീസ് പറയുന്നത്.ഇന്നലെ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വൈകുന്നേരം ബീഹാറിലേക്ക് കൊണ്ടുപോവും.മാലികിനൊപ്പം താമസിച്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.ഇതില്‍ ബീഹാര്‍ സ്വദേശി ബേച്ചര്‍ റിസിയാണ്(21)മാലികിനെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
തൊഴില്‍ ദാതാക്കളായ നാട്ടുകാരോട് നല്ല രീതിയില്‍ പെരുമാറുന്നതാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ രീതിയെങ്കിലും പതിയേ ഇതിന് മാറ്റം വരുന്നുണ്ടെന്നാണ് സൂചന.കൂലി കൂടുതല്‍ ചോദിക്കുകയും കയര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നു.പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന ശീലം മദ്യത്തിലേക്കും ആയുധങ്ങള്‍ കൊണ്ടുനടക്കുന്ന അവസ്ഥയിലേക്കും വളരുന്നതിനിടെയാണ് കൊലപാതകം സംഭവിച്ചത്.



