Thursday, January 15, 2026

ബീഹാറില്‍ സഖ്യ സര്‍ക്കാര്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കും: ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Must Read

പട്‌ന:ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി നേതാക്കളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. പട്‌ന ആര്‍ജെഡി എംഎല്‍സി സുനില്‍ സിങിന്റെയും മറ്റൊരു നേതാവായ എം പി അഷ്ഫാഖ് കരീമിന്റെയും വസതികളിലാണ് റെയ്ഡ്.ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയാണ് സുനില്‍ സിങ്.

ബിഹാറില്‍ മഹാസഖ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് സഖ്യകക്ഷിയായ ആര്‍ജെഡിയുടെ നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്. ലാലു പ്രസാദ് യാദവിന് എതിരായ റെയില്‍വേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനില്‍ സിങ്ങിന്റെ വസതിയില്‍ റെയ്ഡ്. റെയില്‍വേയില്‍ ജോലിക്കായി ഭൂമി കോഴയായി നല്‍കി എന്ന് ആരോപണമാണ് റെയ്ഡിന് പിന്നിലെന്നാണ് വിവരം. അന്നത്തെ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ പങ്കും അന്വേഷിക്കും.

ലാലു പ്രസാദ് യാദവിന്റെ ജനതാദള്‍ (യുനൈറ്റഡ്) ബിജെപിയുമായി പിരിഞ്ഞ് ആര്‍ജെഡിയുമായി കൈകോര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് നേതാക്കളുടെ വസതികളില്‍ സിബിഐറെയ്ഡുണ്ടായിരിക്കുന്നത്.പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആണ് സുനില്‍ സിങ്.അന്വേഷണ ഏജന്‍സികളെവച്ച് ഭയപ്പെടുത്താന്‍ ശ്രമമാണ് റെയിഡിന് പിന്നിലെന്ന് സുനില്‍ സിങ് ആരോപിച്ചു.മഹാസഖ്യസര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് സിബിഐ നീക്കം. സ്പീക്കര്‍ക്കെതിരായ അവിശ്വാസവും ഇന്ന് നിയമസഭയിലെത്തുന്നുണ്ട്.

അതേസമയം, തനിക്കെതിരായ അവിശ്വാസ പ്രമേയം അംഗീകരിക്കില്ലെന്നും തന്നെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് പരിഗണിക്കില്ലെന്നും സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ വ്യക്തമാക്കി. 243 അംഗ സഭയില്‍ 164 അംഗങ്ങളുടെ പിന്തുണയുള്ള നിതീഷ് കുമാറിന് അനായാസം ഭൂരിപക്ഷം തെളിയിക്കാനാവും. അവിശ്വാസ പ്രമേയം നിലനില്‍ക്കുമ്പോഴും രാജിവക്കില്ലെന്ന സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ നിലപാടാണ് ബിഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ നാടകീയമാക്കുന്നത്. മഹാസഖ്യത്തിലെ 50 ഓളം അംഗങ്ങള്‍ ഒപ്പുവച്ച സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം അംഗീകരിച്ച് രാജിവയ്ക്കുകയോ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് പരിഗണിക്കുകയോ ചെയ്യില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭിച്ച നോട്ടീസ് ചട്ടങ്ങളും വ്യവസ്ഥകളും പാര്‍ലമെന്ററി മര്യാദയും ലംഘിച്ചെന്നും അത്തരമൊരു നോട്ടീസ് നിരസിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ നിലപാട് വ്യക്തമായതോടെ, അവസാന നിമിഷം സമ്മേളത്തിന്റ അജണ്ട പുനക്രമീകരിച്ചു.

സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസാവും ആദ്യം പരിഗണിക്കുക. സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം നിലനില്‍ക്കുന്നതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ മഹേശ്വര്‍ ഹസാരിയുടെ അധ്യക്ഷതയില്‍ സഭ സമ്മേളിക്കുന്നതാണ് കീഴ് വഴക്കം. എന്നാല്‍, അജണ്ട മാറ്റിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. സഭ സമ്മേളിക്കുമ്പോള്‍ സ്പീക്കറുടെ നീക്കം എന്താവുമെന്നതാണ് നിര്‍ണായകം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img