കോഴിക്കോട്: ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തിലും പഴയ ടയര്‍ സൂക്ഷിക്കുന്ന കടയിലും ഉണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് നിന്നും വെള്ളിമാട്കുന്നില്‍ നിന്നും എത്തിയ ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്സ് മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം കൂടുതല്‍ അപകടാവസ്ഥ ഒഴിവായി. സമീപത്ത് താമസിക്കുന്ന വീട്ടിലെ സ്ത്രീയാണ് തീ ആളി പടരുന്നത് കണ്ട് വിവരമറിയിച്ചത്. ഏതാനും ദിവസം മുമ്പ് ഇവിടെ മറ്റൊരു ഫര്‍ണിച്ചര്‍ സ്ഥാപനത്തിലും തീപിടിത്തമുണ്ടായിരുന്നു.



