Monday, December 15, 2025

ബാലുശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ ഉള്‍പ്പെട്ട ഡി വെ എഫ് ഐ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം

Must Read

കോഴിക്കോട്: ബാലുശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനേയും ഇടത് അനുഭാവിയേയും രക്ഷിക്കാന്‍ പൊലീസ് ശ്രമം. കടുത്ത രാഷ്ട്രീയ സമ്മര്‍ദം അതിജീവിച്ചാണ് പൊലീസ് ഡി.വൈ.എഫ്.ഐ അനുഭാവി നജാഫ് ഫാരിസിനെയും മറ്റൊരു ഇടത് അനുകൂലിയേയും അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പടെയുള്ളവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

11,12 പ്രതികളായ ഇവരൊഴികെ മറ്റെല്ലാ റിമാന്‍ഡ് പ്രതികള്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. വധശ്രമം, എസ്.സി,എസ്.ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്. കേസില്‍ ഒന്‍പത് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഫ്ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചാണ് അര്‍ദ്ധരാത്രി ഡി.വൈ.എഫ്.ഐ നേതാവായ ദളിത് യുവാവ് ജിഷ്ണുവിനെയാണ് ഒരു സംഘം ആക്രമിച്ചത്. കേസില്‍ അറസ്റ്റിലായവരില്‍ ലീഗ്, എസ്.ഡി.പി.ഐ, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണുള്ളത്.

സാരമായി പരിക്കേറ്റ ജിഷ്ണുവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img