കാസർകോട്:ഐ.എ.എസ് അനുഭവങ്ങൾ പകർന്ന ജില്ല കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പരവനടുക്കം ബാലമന്ദിരത്തിലെ കുരുന്നുകൾക്ക് സ്വാഗത് ചേച്ചിയായി ഐ.പി.എസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പട്ട അനുഭവം പങ്കുവെച്ച
നീലേശ്വരം ബങ്കളത്തെ സി.ഷഹീൻ ചേട്ടനായും മനസ്സുകൾ കീഴടക്കി.
പരവനടുക്കം ചിൽഡ്രൻസ് ഹോം അന്തേവാസികളുമായാണ് ഇരുവരും സംവദിച്ചത്. ആത്മാർത്ഥ ആഗ്രഹവും ലക്ഷ്യത്തിലെത്താൻ കഠിന പരിശ്രമവുമുണ്ടെങ്കിൽ വിജയത്തിനായി ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന അനുഭവപാഠങ്ങൾ പകർന്നാണ് ‘പ്രയാൺ 2022 പ്രൊജക്ടിന് ‘ജില്ലയിൽ പരവനടുക്കം ചിൽഡ്രൻസ് ഹോമിൽ തുടക്കമായത്.
ജീവിതത്തിൽ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉന്നതിയിലെത്താനുളള . നേർവഴികൾ കുട്ടികൾ ഓരോരുത്തരും സി.ഷെഹീൻ ഐപി എസിനോട് ചോദിച്ചറിഞ്ഞു. കുട്ടികളുടെ സംശയങ്ങൾ തീർക്കാൻ ജില്ലാ കളക്ടർ ഒന്നര മണിക്കൂറോളം അവർക്കൊപ്പം ചെലവിട്ടു.
ജില്ലയിൽ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണകൂടം രൂപം നല്‍കിയ പദ്ധതിയാണ് ‘പ്രയാൺ 2022 ‘.ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിച്ചു. .ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ടി.കെ ഉസ്മാൻ സ്വാഗതവും ഡി സി പി യു പ്രൊട്ടക്ഷൻ ഓഫീസർ എ.ജി ഫൈസൽ നന്ദിയും പറഞ്ഞു.കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022 ന്റെ ഏകോപനം നിര്‍വഹിക്കുന്നത്.
വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാൺ 2022 സംഘടിപ്പിക്കും.



