Tuesday, January 20, 2026

ബാരിക്കേഡ് മറികടന്നു: തുറമുഖ നിര്‍മാണ മേഖല വളഞ്ഞ് വിഴിഞ്ഞം സമരക്കാര്‍

Must Read

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ശക്തമായി തുടരുന്നു. സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ കരയിലും കടലിലും പ്രതിഷേധം ശക്തമാണ്. തുറമുഖ നിര്‍മാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത സമരക്കാര്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി.

പോലീസ് തീര്‍ത്ത ബാരിക്കേഡുകളും സമരക്കാര്‍ തകര്‍ത്തു.സമരക്കാരെ തടയാതിരുന്ന പോലീസ് സംയമനം പാലിക്കുകയാണ്. ഇതിനിടെ നൂറ് കണക്കിന് സമരക്കാര്‍ വള്ളങ്ങളിലും തുറമുഖപ്രദേശത്ത് എത്തി. ബോട്ടുകളിലും വള്ളങ്ങളിലും തുറമുഖനിര്‍മാണമേഖലയിലേക്ക് മല്‍സ്യത്തൊഴിലാളികള്‍ എത്തി. തുറമുഖ നിര്‍മാണമേഖലയിലാണ് പ്രതിഷേധം.

മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം വളഞ്ഞ് പ്രതിഷേധിച്ചത്. അന്താരാഷ്ട്ര തുറമുഖത്തെ പദ്ധതിപ്രദേശത്തെ കരഭാഗവും അനുബന്ധ നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി വളഞ്ഞത്. വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തുറമുഖ പദ്ധതി വന്നതോടെ തീരശോഷണം രൂക്ഷമായെന്നും പദ്ധതി നിര്‍ത്തിവച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img