ദുബൈ: സാമൂഹിക പ്രവർത്തകനായ വ്യവസായി, ബഷീർ പാൻഗൾഫിന് യുഎഇ- ഗോൾഡൻ വിസ ലഭിച്ചു. ശ്രദ്ധേയ ബ്രാന്റ് ആയ പാൻഗൾഫ് ഗ്രൂപ് ചെയർമാനും മലബാർ ഗോൾഡ് ആന്റ് ഡയമൺഡ് സ് പാർട് ണറുമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ ആണ് (ജിഡിആർഎഫ്എ) നിക്ഷേപ രംഗത്തെ മികവുകൾ പരിഗണിച്ച് ബഷീർ പാൻഗൾഫിന് ദീർഘകാല വിസ അനുവദിച്ചത്. പത്ത് വർഷത്തെ വീസയടിച്ച- പാസ്പോർട്ട് കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ ബഷീറിനു കൈമാറി
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ കെ. കെ ബഷീർ 26 വർഷമായി യു എ ഇ യിലുണ്ട്. ഫർണിച്ചർ, ഇന്റീരിയർ, റസ്റ്റോറന്റ്, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ വിവിധ മേഖകളിലാണ് പ്രധാനമായും പ്രവർത്തിച്ചുവരുന്നത്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രോത്സാഹ ജന്യമായ പ്രവർത്ത മികച്ച പങ്കാളിത്തമുണ്ട്. ഗോൾഡൻ വിസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തെ ഭരണകർത്താക്കളോടും ഉദ്യോഗസ്ഥരോടും ഏറെ നന്ദിയും കടപ്പാടുമുണ്ടെന്നും ബഷീർ പാൻഗൾഫ് ‘ തത്സമയത്തോട് ‘ പറഞ്ഞു. മലയാളി ബിസിനസ് നെറ്റ് വർക്കായ ഐപിഎ ഫൗണ്ടർ ഡയറക്ടർ, ഐഎഎസ് മെന്പർ, യുഎഇ തണൽ കുറ്റ്യാടി – ചെയർമാൻ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു.
ഭാര്യ ഹാജറ. ഡോ: ഹിബ ബഷീർ, ബാസിൽ ബഷീർ, ബാസിത്ത് ബഷീർ എന്നിവർ മക്കൾ.



