കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘നമ്മള്‍ ബേപ്പൂര്‍’ എന്ന സാംസ്‌കാരിക കൂട്ടായ്മ ഒരുക്കുന്ന ബഷീര്‍ ഫെസ്റ്റ് രണ്ടിന് തുടങ്ങും. ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടിന് വൈകുന്നേരം 5.30ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
നാലുദിവസങ്ങളിലായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് ബഷീര്‍ ഫോട്ടോപ്രദര്‍ശനം എ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നാം തിയതി രാവിലെ പത്തിന് ബഷീര്‍ ചലച്ചിത്രോത്സവം നടന്‍ മാമു്ക്കോയ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ക്വിസ്് മത്സരം, ചിത്രരചനാ മത്സരം, ഭക്ഷ്യമേള, സെമിനാര്‍, ഗസല്‍രാവ്, മ്യൂസിക്കല്‍ നൈറ്റ്്് എന്നിവ നടക്കും.
നാലാംതിയതി വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. 4,5 തിയതികളില്‍ വൈലാലില്‍ വീട്ടില്‍ മാങ്കോസ്റ്റൈന്‍ ചുവട്ടില്‍ എഴുത്തുകാരും വായനക്കാരും ബഷീറിന്റെ ആരാധകരും ഒത്തുചേരും.



