Tuesday, January 20, 2026

ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Must Read

ന്യുഡല്‍ഹി: കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബംഗാള്‍ നിയമമന്ത്രി മൊളൊയ് ഘതകിന്റെ വീട്ടില്‍ സി.ബി.ഐ പരിശോധന. പശ്ചിം ബര്‍ദ്ധമാന്‍ ജില്ലകയില്‍ അന്‍സോളിലുള്ള മൂന്ന് വീടുകളലും കൊല്‍ക്കൊത്ത ലേക് ഗാര്‍ഡന്‍ മേഖലയിലുള്ള ഒരു വീട്ടിലുമാണ് പരിശോധന.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് പശ്ചിമ ബംഗാളിലും സിബിഐ പരിശോധന നടക്കുന്നത്. കൊല്‍ക്കൊത്തയില്‍ പലയിടത്തും പരിശോധന നടക്കുകയാണ്. കേന്ദ്രസേനയുടെ സുരക്ഷയിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് മൊളൊയ് ഘതകിനെ നേരത്തെ ഇ.ഡി ഒരുതവണ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പല തവണ ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിട്ടും മൊളൊയ് ഹാജരായിരുന്നില്ല.

മൊളൊയ് ഘതകിനെതിരെ തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇടപാടില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രമുണ്ടെന്ന് കണ്ടെത്താനാണ് പരിശോധനയെന്നും സിബിഐ വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img