കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂര്‍ ടി.പി റോഡിലെ പെയിന്റ് നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ അഗ്നിബാധ ഉണ്ടായി.മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.
സമീപത്ത് നിരവധി കെട്ടിടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തീ പടരുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.ഫറോക്ക് പോലീസും സ്ഥലത്തെത്തി.



