കോഴിക്കോട്: പ്ലാന്‍ ഫണ്ടിന്റെ 99.9 ശതമാനം വിനിയോഗിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. ജൂനിയര്‍ സൂപ്രണ്ട് എ.സിസ്സി, ക്ലാര്‍ക്കുമാരായ ദീപിക, എം.ബി അഞ്ജലി, കെ. പ്രശാന്ത് എന്നിവരെയാണ് ആദരിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, സബ് കലക്ടര്‍ വി. ചെല്‍സാസിനി, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. ഹിമ, ഇ.അനിതകുമാരി, പുരുഷോത്തമന്‍, വടകര ആര്‍.ഡി.ഒ സി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.



