Tuesday, January 20, 2026

പ്രവീണ്‍ വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Must Read

മംഗളൂരു: യുവമോര്‍ച്ചാനേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബെല്ലാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരിസ് (42) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കാസര്‍കോട്ട് അറസ്റ്റിലായ കര്‍ണാടക സ്വദേശികളായ സക്കീര്‍, ഷഫീഖ് എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടേയും അറസ്റ്റ്.

ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ഗൂഢാലോചന നടത്തിയവരെയും അക്രമികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഗൂഡാലോചന നടത്തിയവരും കൊല നടത്തിയവരെ സഹായിച്ചവരും ഉള്‍പ്പെടുന്ന സംഘത്തില്‍പെട്ടവരാണ് ഇതുവരെ അറസ്റ്റിലായത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img