Monday, December 15, 2025

പ്രവാസികള്‍ക്ക് പ്രതീക്ഷയായി മീറ്റ് ദി മിനിസ്റ്റര്‍ പ്രോഗ്രാം

Must Read

ദുബൈ: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി എ റിയാസിനെ പങ്കെടുപ്പിച്ചുകൊണ്ട് ‘മീറ്റ് ദ മിനിസ്റ്റര്‍’ എന്ന പേരില്‍ ദുബൈയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങ്  പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി. ബേപ്പൂര്‍ മണ്ഡലത്തിലുള്ള വിവിധ പ്രവാസി കൂട്ടായ്‌മകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മണ്ഡലത്തിലെ വികസന സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഇടപെടുന്ന 7 പ്രവാസി കൂട്ടായ്മ പ്രതിനിധികളുമായി മന്ത്രി സംവദിച്ചു.കടലുണ്ടി ഗ്ലോബല്‍മേറ്റ്‌സ്(കടലുണ്ടി ഫെറൊസി-ഫറോക്ക്),കിസ്‌വ (കരുവന്‍തിരുത്തി), ചെപ്പ്ചാലിയം പ്രവാസി കൂട്ടായ്മ( ചാലിയം),കോടമ്പുഴ പ്രവാസി അസോസിയേഷന്‍(കോടമ്പുഴ),ഫോസ(ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ്), യുഎഇ മാത്തോട്ടം പ്രവാസി കൂട്ടായ്മ( യുഎംപികെ മാത്തോട്ടം)എന്നീ കൂട്ടായ്മകളാണ് മീറ്റില്‍ പങ്കെടുത്തത്. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളും വിവിധ പ്രവാസി വിഷയങ്ങളും അവതരിപ്പിച്ചുള്ള നിവേദനങ്ങള്‍ ഭാരവാഹികള്‍ മന്ത്രിക്ക് കൈമാറി.
 ബേപ്പൂര്‍ മണ്ഡലത്തിലെ പ്രവാസി പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും ഇത്തരത്തിലുള്ള മീറ്റിംഗുകള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി  നിര്‍ദ്ദേശിച്ചു. നോര്‍ക്ക പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി അതിഥിയായിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടുള്ള സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
  അയ്യൂബ് കല്ലട അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ ഫൗണ്ടര്‍ എ. കെ ഫൈസല്‍, ചെയര്‍മാന്‍ വി.കെ ശംസുദ്ദീൻ, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കൈരളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രേംനാഥ് പച്ചാട്ട് ( കടലുണ്ടി മേറ്റ്‌സ്) സ്വാഗതവും ഷാഫി നെച്ചിക്കാട്ട് നന്ദിയും പറഞ്ഞു. മന്ത്രി റിയാസിനും നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷക്കും കൂട്ടായ്മയുടെ ഉപഹാരങ്ങള്‍ സഫറാജ്(കെജിഎം), മാമുക്കോയ (കിസ് വ), യാസിര്‍ (ഫോസ) എന്നിവര്‍ സമ്മാനിച്ചു. ഐപിഎക്ക് എ. കെ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംരംഭകരും കൈമാറി. ഷാഫി നെച്ചിക്കാട്ട്, അയ്യൂബ് കല്ലട, പ്രേംനാഥ് പച്ചാട്ട്, പി.വി സഫറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img