ഹൈദരാബാദ്: മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
പ്രവാചകനെ നിന്ദിച്ചതിലൂടെ ഗള്‍ഫ് രാജ്യങ്ങളുടെ രോഷത്തിന് കാരണമായെന്നും ഇത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും ഉവൈസി കുറ്റപ്പെടുത്തി.
‘അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മുഖച്ഛായ തകര്‍ന്നു. രാജ്യത്തിന്റെ വിദേശനയവും തകര്‍ന്നു. നുപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയല്ല, അറസ്റ്റ് ചെയ്യുകയാണ്
വേണ്ടത്.’- ഉവൈസി പറഞ്ഞു.ബി.ജെ.പി മനഃപൂര്‍വം തങ്ങളുടെ പാര്‍ട്ടി വക്താക്കളെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താന്‍ അയക്കുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ മാത്രമാണ് നടപടി സ്വീകരിച്ചത്. മുസ്ലീംകളെ വേദനിപ്പിക്കുന്ന പ്രസ്താവനയാണ
പാര്‍ട്ടി വക്താവ് നടത്തിയതെന്ന് മനസിലാക്കാന്‍ ബി.ജെ.പിക്ക് 10 ദിവസം വേണ്ടിവന്നു.
പ്രവാചകനിന്ദ വിവാദത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെതിരെയും ഉവൈസി രൂക്ഷവിമര്‍ശനം നടത്തി. വിദേശകാര്യ മന്ത്രാലവും ബി.ജെ.പിയുടെ ഭാഗമായോ എന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങളും അതിക്രമങ്ങളുമുണ്ടായാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.



