Thursday, January 15, 2026

പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു

Must Read

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ആരോഗ്യ സമ്പത്ത്, രാഷ്ട്ര സമ്പത്ത് ‘ എന്ന കാമ്പയിനിന്റെ ഭാഗമായി സാംക്രമിക രോഗങ്ങളെ തടയുന്നതിന്നും കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന്നും യു.എസ്.പി.എഫ് മലബാര്‍ ചാപ്റ്റര്‍, ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിങ്ങ് ഹോമിയോപതിയുടെ സഹകരണത്തോടെ തീരദേശ മേഖലയില്‍ സൗജന്യ പ്രതിരോധ മരുന്ന് വിതരണം നടത്തി. ചെട്ടിക്കുളം എ.കെ.ജി. സ്റ്റഡീ സെന്റര്‍&ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഒ.പി.ഷിജിന ഉല്‍ഘാടനം ചെയ്തു. ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ സുലൈഖ ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഐ.എഫ്.പി.എഛ്. നാഷണല്‍ പ്രസിഡണ്ട് ഡോ.ഇസ്മായില്‍ സേട്ട് ചടങ്ങില്‍ മുഖ്യാതിഥിയായി. സി.ഡി.എസ് നോര്‍ത്ത് ചെയര്‍ പേഴ്സണ്‍ എം.അംബിക, വൈസ് ചെയര്‍പേഴ്സണ്‍ യമുന. കെ.എം.എന്നിവര്‍ ആശംസിച്ചു. ചാപ്റ്റര്‍ മെമ്പര്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍ സ്വാഗതവും ഫെബിന . കെ.വി നന്ദിയും പറഞ്ഞു.

ബേപ്പൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള തീരദേശത്തെ – 18 വാര്‍ഡുകളിലെ10,000 കുടുംബങ്ങള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക.സെപ്തംബര്‍ 30 നുള്ളില്‍ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img