തിരുവനന്തപുരം: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും നിരോധിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.ആഭ്യന്തര സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
നിരോധനം സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഘടനയുമായി ബന്ധമുള്ള ഓഫീസുകളും സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്യും. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചേക്കും.നിരോധനത്തിനു പിന്നാലെ സംസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.



