കൊച്ചി: എല്ലാത്തരം വര്‍ഗീയതയെയും നേരിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഗീയതയോട് ഒരുതരത്തിലുമുള്ള വീട്ടുവീഴ്ച പാടില്ലെന്നും രാഹുല്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. താന്‍ എല്ലാത്തരം ആക്രമണങ്ങള്‍ക്കും എതിരാണ്. ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സമയമില്ലാത്തതില്‍ ആശങ്ക വേണ്ട. അവിടെ എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
യു.പിയില്‍ ഭാരത് ജോഡോ യാത്ര ദൈര്‍ഘ്യം എന്തുകൊണ്ട് കുറഞ്ഞുവെന്നതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



