കോഴിക്കോട്: ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് 56 കാരന്‍ അറസ്റ്റില്‍. കല്‍പത്തൂര്‍ ,രാമല്ലൂര്‍ സ്വദേശി കോഴിക്കുന്നത്ത് ചാലില്‍ വിനോദിനെയാണ് കൊയിലാണ്ടി വനിതാ സബ്ബ് ഇന്‍സ്പെക്ടര്‍ ജയകുമാരി അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത് , തുടര്‍ന്നാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



