Saturday, December 13, 2025

പൊതുജനങ്ങള്‍ക്ക് നിയന്ത്രണം, പാര്‍ട്ടിക്ക് തോന്നിയപോലെ ഹൈക്കോടതി ഇടപെടല്‍ സി.പി.എമ്മിന് പ്രഹരമായി

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ പാര്‍ട്ടി സമ്മേളനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നടത്താനുള്ള സി.പി.എം നീക്കത്തിന് ഹൈക്കോടതി ഇടപെടല്‍ കനത്ത പ്രഹരമായി. സര്‍ക്കാറും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ നാടകത്തിന് ശക്തമായ മറുപടിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കൊവിഡും ഒമിക്രോണും പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പാര്‍ട്ടി സമ്മേളനങ്ങളെപ്പറ്റി മൗനം പാലിക്കുകയായിരുന്നു. ലോക്ഡൗണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിലെ ആള്‍ക്കൂട്ടങ്ങളെ മറച്ചുപിടിച്ചത്. തങ്ങള്‍ ജനങ്ങളുടെ കൂടെയാണ് എന്ന പ്രതീതി വരുത്താനും ശ്രമം നടന്നു. തിരുവാതിരക്കളിയും ഗാനമേളയും എല്ലാമായി സമ്മേളനങ്ങള്‍ കൊഴുപ്പിക്കുമ്പോള്‍ കൊവിഡ് സുരക്ഷാക്രമീകരണങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ആരോഗ്യമന്ത്രിക്ക് തെല്ലും കുറ്റബോധം ഉണ്ടായില്ല. 
കാസര്‍കോട് ജി്ല്ലയില്‍ കൊവിഡ് സാഹചര്യമെല്ലാം കാറ്റില്‍ പറത്തി സമ്മേളനം നടത്താനായിരുന്നു നീക്കം. കാസര്‍കോട് രോഗികള്‍ കുറവാണ് എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ന്യായം. നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് പോലും മണിക്കൂറുകള്‍ക്കുള്ളില്‍ മരവിപ്പിച്ചു. എന്നാല്‍, ഹൈക്കോടതി ഇടപെട്ടതോടെ പാര്‍ട്ടിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. ഒരു ദിവസം കൊണ്ട് സമ്മേളനം അവസാനിപ്പിച്ചു. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ സമ്മേളനവും മാറ്റിവെച്ചു.
കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ജില്ലകളെ എ,ബി,സി എന്നിങ്ങനെ വേര്‍തിരിച്ചതിന്റെ യുക്തിയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. കോസര്‍കോട് ജില്ലയില്‍ 36 ശതമാനം രോഗികള്‍ ആശുപത്രിയിലാണ്. എന്നിട്ടും നേരത്തെ പറഞ്ഞ എ,ബി,സി കാറ്റഗറിയില്‍ ജില്ല വരുന്നില്ല. ഇതിലെ പൊരുത്തക്കേടാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതിന് യുക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാധിച്ചില്ല. 
സമ്മേളനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് അവകാശപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കോടതി നിര്‍ദേശം വന്നപ്പോള്‍ ഒന്നും പറയാനില്ലാതെയായി. പാര്‍ട്ടി സമ്മേളനം നടത്തിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളില്‍ ഉത്തരം മുട്ടുന്നത് കാണാമായിരുന്നു. 
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മരുന്നും കിറ്റുകളും വാങ്ങിയ വകയില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രി പാര്‍ട്ടിക്കുവേണ്ടി കുഴലൂത്ത് നടത്തുന്നത്. ഇതാണ് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാവാന്‍ കാരണമായത്. കഴിഞ്ഞ മന്ത്രിസഭയിലെ പ്രഗത്ഭരെ മാറ്റി തനിക്ക് ഇഷ്ടപ്പെട്ടവരെ പ്രതിഷ്ഠിച്ച മുഖ്യമന്ത്രിയുടെ നടപടിയും വിമര്‍ശിക്കപ്പെടുന്നു. കെ.കെ ശൈലജയുടെ ഇമേജ് മുഖ്യമന്ത്രിയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ് അവരെ മാറ്റാന്‍ കാരണമായത്. അതിന്റെ ദുരന്തഫലം കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ അനുഭവിക്കുകയാണ്. ആരോഗ്യവകുപ്പ് കെടുകാര്യസ്ഥതയില്‍ മുങ്ങി കിടക്കുമ്പോഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. നേതാക്കളും ജനപ്രതിനിധികള്‍  പോലും കൊവിഡ് ബാധിച്ച് കഴിയുമ്പോള്‍ സമ്മേളനം മാറ്റമില്ലാതെ കൊണ്ടുപോകാന്‍ ശ്രമിച്ച നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തി നേരത്തെ പുറത്തുവന്നിരുന്നു. കോടതി നിര്‍ദേശത്തില്‍ അതാണ് പ്രതിഫലിച്ചത്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img