പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കീഴില്ലത്ത് വീട് ഇടിഞ്ഞുതാണു 13 വയസുകാരന്‍ ഹരിനാരായാനണ്‍ മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം. ഇരുനില വീടിന്റെ ഒരു നില പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. കീഴില്ലം സൗത്ത് പരത്തുവയലിപ്പടിയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട്ഇടിഞ്ഞു താഴുകയായിരുന്നു.
താഴത്തെ നിലയുടെ ഒരു മീറ്റര്‍ ഒഴികെ ബാക്കി ഭാഗം പൂര്‍ണമായും മണ്ണിനടിയിലാണ്. പരത്തു വയലിപ്പടി തോട്ടം ഇല്ലമാണ് ഇടിഞ്ഞു താഴ്ന്നത്. അപകടം നടക്കുമ്പോള്‍ 7പേരാണ് വീട്ടിലുണ്ടായിരുന്നത്. 82 കാരനായ നാരയണന്‍ നമ്പൂതിരി, ഇദ്ദേഹത്തിന്റ കൊച്ചുമകന്‍ ഹരിനാരായണന്‍ നമ്പൂതിരി(13) വീടിനകത്ത് കുടുങ്ങിയത്. ഗൃഹനാഥനായ നാരായണന്‍ നമ്പൂതിരി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ആണ്.നാരായണന്‍ നമ്പൂതിരിയുടെ മകന്‍ ഈശ്വരന്‍ നമ്പൂതിരി അടക്കം മറ്റുള്ളവര്‍ വീടിനു പുറത്തായിരുന്നു. മകള്‍ ദേവിക ഇരു നില വീടിന്റെ ടെറസിലും. മൂന്ന് ജെ സി ബി എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒരു ജെ സി ബി ഇടിഞ്ഞു താഴ്ന്ന വീടിന്റെ ബാക്കി ഭാഗം താങ്ങി നിര്‍ത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാരായണന്‍ നമ്പൂതിരി കട്ടിലില്‍ കിടക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടവര്‍ പറഞ്ഞത്.മരിച്ച കൊച്ചുമകന്‍ ഹരി നാരായണന്‍ നമ്പൂതിരി സെറ്റിയില്‍ ഇരിക്കുന്ന രീതിയിലുമായിരുന്നു.അഗ്നി രക്ഷ സേനയും, നാട്ടുകാരും ചേര്‍ന്ന് കോണ്‍ക്രീറ്റ് വെട്ടി്‌പ്പൊളിച്ചാണു വീടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തു എത്തിച്ചത്.



