Saturday, December 13, 2025

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു ; മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി

Must Read

ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടര്‍ന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്.

ദിവസങ്ങളായി പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. ചളിയുടെ അളവ് 60 എന്‍.ടി.യുവരെ എത്തിയിരുന്നു. ഇത് 100 കടന്നാല്‍ ജലശുദ്ധീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അസി.എക്സി.എന്‍ജിനീയര്‍ ജെയിന്‍ രാജ് പറഞ്ഞു. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

രണ്ടു ദിവസം ഇടതടവിലില്ലാതെ മഴ പെയ്തപ്പോഴേക്കും പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. കുറച്ച് അടി കൂടി വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും ഇതിനകം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img