കാസർകോട്: വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉളിയത്തടുക്ക പെട്രോൾ പമ്പിൽ ഇന്നലെ അർധരാത്രി അക്രമം നടന്നതായി പരാതി.50 രൂപയുടെ പെട്രോൾ കടമായി നൽകാത്തതിലുള്ള വൈരാഗ്യമാണ് കാരണമെന്ന് പമ്പുടമ അസീസ് പൊലീസിനോട് പറഞ്ഞു.
ബൈക്കുകളിൽ എത്തിയ സംഘം എ.കെ.സൺസ് പെട്രോൾ പമ്പിൽ നാശനഷ്ടം വരുത്തുകയായിരുന്നു.സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ച രണ്ട് മുതൽ വൈകുന്നേരം അഞ്ചുവരെ ജില്ലയിലെ മുഴുവൻ പമ്പുകളും അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.



