
മംഗളൂരു:കാര്‍ക്കള തെല്ലരുവില്‍ പുരോഗമന കര്‍ഷകന്‍ നിലെബെട്ടു ഭാസ്‌കര്‍ ഹെഗ്‌ഡെ (63) വെടിയേറ്റ് മരിച്ചു.നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഇന്ന് രാവിലെ അടുക്കളയില്‍ ചായ തയ്യാറാക്കുകയായിരുന്ന താന്‍ വെടിയൊച്ച കേട്ട് ചെന്നപ്പോള്‍ ഹെഗ്‌ഡെ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു എന്ന് ഭാര്യ സാവിത്രി പറഞ്ഞു.കൃഷിയാവശ്യാര്‍ത്ഥം എടുത്ത വായ്പകള്‍ വിളനഷ്ടം കാരണം തിരിച്ചടക്കാന്‍ പ്രയാസപ്പെടുകയായിരുന്നു കുടുംബം.



