കോഴിക്കോട്: ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ ക്ലാസ് മുറികളുടെയും നവീകരിച്ച ചുറ്റുമതിലിന്റെയും ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി രേഖ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജയശ്രീ കെ പി സ്വാഗതം പറഞ്ഞു. അസി. എഞ്ചിനീയര്‍ ജോണ്‍ ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, പി ടി എ പ്രസിഡന്റ് സലാം വെള്ളയില്‍, സ്റ്റാഫ് സെക്രട്ടറി വിനില്‍ കുമാര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലക്ഷ്മി നന്ദി പറഞ്ഞു.



