കോഴിക്കോട്: പുതിയപാലത്ത് വലിയ പാലം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ലഭിച്ചു. മലപ്പുറത്തെ ഒരു കമ്പനിയും രംഗത്തുണ്ടായിരുന്നു. പാലം നിര്‍മിക്കുന്നതിനുള്ള ഏറെ വര്‍ഷത്തെ കാ്ത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.
ഡോ.എം.കെ മുനീര്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കാലത്താണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. ജനുവരിയിലാണ് പദ്ധതിക്ക് സാങ്കേതികാനുമതി കിട്ടിയത്. 15.37 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 40.97 കോടിയുടേതാണ് പദ്ധതി. ആര്‍ച്ച് മാതൃകയില്‍ കനോലി കനാലിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന് 125 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമാണ് ഉണ്ടാവുക. ആര്‍ച്ച് മാതൃകയിലാണ് പാലം നിര്‍മിക്കുക.
സമീപറോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ലാന്റ് അക്വിസിഷന്‍ നിയമപ്രകാരം നടപടി വേഗത്തിലാക്കാന്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടങ്ങള്‍ പലതും പൊളിച്ചുമാറ്റി. ഭൂമി വിട്ടുകൊടുത്തവര്‍ക്കും വ്യാപാരികള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്.



