Monday, December 15, 2025

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആത്മഹത്യ: സി.ഐയുടെ പങ്കിനെപ്പറ്റി അന്വേഷണം

Must Read


കോഴിക്കോട്: പീഡനത്തെ തുടര്‍ന്ന് തൂങ്ങിമരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ ഫറോക്ക് സി.ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സിറ്റി പൊലീസ് കമ്മീഷണ്‍ എ.വി ജോര്‍ജ്ജ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തേടി. 
തേഞ്ഞിപ്പലത്ത് ബന്ധുക്കളും മറ്റുമായ ആറു പേര്‍ പീഡനത്തിന് ഇരയാക്കിയതിനെതുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ഫറോക്ക് സി.ഐക്കെതിരെയാണ് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം നടത്തിയിട്ടുള്ളത്. പെണ്‍കുട്ടി നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് എഴുതിയ കുറിപ്പിലാണ് സി.ഐക്കെതിരെ വിമര്‍ശനം ഉള്ളത്. 2019-ലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. 2021  മാര്‍ച്ചിലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. അക്കാലത്ത് സി.ഐക്കെതിരെയാണ് ആരോപണം. തന്റെ ദുരവസ്ഥക്ക് സി.ഐയും കാരണമാണെന്ന് കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പ്രതിശ്രുധവരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. അയാളെ സി.ഐ ക്രൂരമായി മര്‍ദിച്ചു. കേസെടുത്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവസ്ഥലത്ത് കൊണ്ടുപോയി പെണ്‍കുട്ടിയെ ആറുപേര്‍ പീഡിപ്പിച്ചതാണെന്ന് പരസ്യമായി പറഞ്ഞു. വിഷയം നാട്ടില്‍ അറിഞ്ഞു. ഇതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ഇതിന് കാരണം ഫറോക്ക് സി.ഐ ആണ് കുറിപ്പില്‍ പറയുന്നു.
കേസില്‍ കുട്ടിയുടെ മാതാവിന്റെയും മറ്റുള്ള ബന്ധുക്കളുടെയും മൊഴിയെടുക്കുമെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img