കോഴിക്കോട് : എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവ് പി.വത്സലയെ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌ക്കൂള്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ആദരിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എ. പ്രദീപ് കുമാര്‍ , എം.എന്‍.സത്യാര്‍ത്ഥി ട്രസ്റ്റ് സെക്രട്ടറി ഒ .കുഞ്ഞിക്കണാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം 4.30 ന് ചേരുന്ന സമ്മേളനം സാസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ.എം.ബീന ഫിലിപ്പ് അദ്ധ്യക്ഷയാവും. ഉച്ചക്ക് രണ്ടു മുതല്‍ വത്സലയുടെ നോവലുകളെക്കുറിച്ച് സെമിനാറുകളുണ്ടാവും.കാലടി സംസ്‌കൃത കോളജ് അസി. പ്രഫസര്‍ എം.സി അബ്ദുല്‍നാസര്‍, വത്സലയുടെ നെല്ല് ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്ത പ്രഫ രാജേഷ് കാലിയ, മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ എം.കെ സന്തോഷ്‌കുമാര്‍, എന്നിവര്‍ പ്രസംഗിക്കും.
സ്‌ക്കൂളിലെ പ്രിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക പരിപാടിയിലും സെമിനാറുകളിലും മറ്റു വിദ്യാലയങ്ങളിലെ താല്പര്യമുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ ഇ.എം.രാധാകൃഷ്ണന്‍ , ഇ. ഷീല ജോസഫ് , എന്‍.പി.സി.അബൂബക്കര്‍ എന്നിവരും പങ്കെടുത്തു.



