കാസര്‍കോട്: കാട്ടാനകളെ തടയാനുള്ള സൗരോര്‍ജ്ജ തൂക്കുവേലി പദ്ധതി തകിടം മറിയാന്‍ ജില്ല ഫോറസ്റ്റ് ഓഫീസര്‍ പദവിയില്‍ നിന്ന് പി.ധനേഷ്‌കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടിയും കാരണമായി .കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിലും തുടര്‍ന്നും അദ്ദേഹത്തിന്റെ വലിയ പിന്തുണ ലഭിച്ചിരുന്നു. കിലോമീറ്ററിന് ഒന്നര കോടി ചെലവ് വരുന്നതാണ് കേരളത്തിലെ പരമ്പരാഗത സൗരോര്‍ജ്ജ വേലി.കാറഡുക്കയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ആറര ലക്ഷം രൂപയേ ചെലവ് വരൂ.
വയനാട് മുട്ടില്‍ മരംമുറി കേസില്‍ സ്വീകരിച്ച നിലപാട് ഭരിക്കുന്നവര്‍ക്ക് രസിക്കാത്തതിനെത്തുടര്‍ന്നാണ് ധനേഷ് കുമാറിനെ കാസര്‍ക്കോട്ടേക്ക് മാറ്റിയത്.ഇവിടെ ചുമതലയേറ്റ് ആറ് മാസത്തിനകം അദ്ദേഹത്തെ ഭരണ ചുമതലകള്‍ ഇല്ലാത്ത അസി.കണ്‍സര്‍വേറ്റര്‍ കസേരയിലേക്ക് മാറ്റി.പകരം പി.ബിജുവിനെ ഡി.എഫ്.ഒയായി നിയമിക്കുകയും ചെയ്തു.
ഈ നടപടിക്കെതിരെ എം.എല്‍.എയും സി.പി.എം ഘടകങ്ങളും പരസ്യമായി രംഗത്ത് വന്നെങ്കിലും എന്‍.സി.പിയുടെ തീരുമാനം തിരുത്താനായില്ല.



