കോഴിക്കോട്: പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം പി.ആര്‍.ഡി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പെന്‍ഷന്‍ വിഭാഗം പുനസ്ഥാപിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മേയര്‍ ഡോ. ബീന ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം കൃഷ്ണപ്പണിക്കര്‍ അധ്യക്ഷനായി. ഫോറം സംസ്ഥാന സെക്രട്ടറി എ. മാധവന്‍, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, കെ. അബൂബക്കര്‍, എന്‍.പി രാജേന്ദ്രന്‍, സി.പി വിജയകൃഷ്ണന്‍, നടക്കാവ് മുഹമ്മദ്കോയ, അഹമ്മദ്കുട്ടി ഉണ്ണികുളം, പി.കെ പാറക്കടവ്, ഉമ്മര്‍ പാണ്ടികശാല, എന്‍.പി ചെക്കുട്ടി, പി. മുസ്തഫ പ്രസംഗിച്ചു. കെ.എഫ് ജോര്‍ജ്ജ് സ്വാഗതവും കെ. നീനി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി വി.എന്‍ ജയഗോപാല്‍-(പ്രസി), മലീഹരാഘവയ്യ, എന്‍.പി ചെക്കുട്ടി, സി. അബ്ദുറഹിമാന്‍(വൈസ്.പ്രസി)പി.പി അബൂബക്കര്‍(സെക്രട്ടറി), മധുശങ്കര്‍, എം. ജയതിലകന്‍, കെ. മോഹന്‍ദാസ്(ജോ. സെക്രട്ടറിമാര്‍), കെ. ബാബുരാജ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



